ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന ഒ​രു ല​ഷ്‌​ക​ര്‍-​ഇ-​തൊ​യി​ബ ഭീ​ക​ര​നെ പി​ടി​കൂ​ടി. ന​ദി​ഹാ​ൽ ഗ്രാ​മ​വാ​സി​യാ​യ മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖ് ലോ​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്.

ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ ച​ക്ലൂ ഗ്രാ​മ​ത്തി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സു​ര​ക്ഷാ​സേ​ന​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും വ​ൻ ആ​യു​ധ​ശേ​ഖ​ര​വും ക​ണ്ടെ​ത്തി.