തൃശൂര്‍: ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് വീണ് രണ്ടുപേര്‍ മരിച്ചു. ചീരാച്ചി സ്വദേശി രാജേന്ദ്ര ബാബു(66), കൊച്ചുമകന് സമര്‍ഥ്(ആറ്) എന്നിവരാണ് മരിച്ചത്.
കാറുലുണ്ടായിരുന്ന മറ്റുള്ളവരെ നാട്ടുകാര്‍ രക്ഷിച്ച് കരയ്ക്കെത്തിച്ചു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.
വിവാഹാവശ്യത്തിനായി ആറാട്ടുപുഴയിലെ റിസോര്‍ട്ടിലേക്ക് പോകുകയായിരുന്ന ഒരു കുടുംബത്തിലെ ആറു പേര് സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
ആറാട്ടുപുഴ പാലത്തിന് താഴെയുള്ള വഴിയിലൂടെ റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് നല്കുമ്പോള് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ പുഴയിലേക്ക് ചാടി കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. ഇവരില്‍ മൂന്നുപേര്‍ അവശനിലയിലായിരുന്നു.
പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ കാര്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.



