തൃ​ശൂ​ര്‍: ആ​റാ​ട്ടു​പു​ഴ​യി​ല്‍ കാ​ര്‍ പു​ഴ​യി​ലേ​ക്ക് വീ​ണ് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ചീ​രാ​ച്ചി സ്വ​ദേ​ശി രാ​ജേ​ന്ദ്ര ബാ​ബു(66), കൊ​ച്ചു​മ​ക​ന്‍ സ​മ​ര്‍​ഥ്(​ആ​റ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കാ​റു​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ നാ​ട്ടു​കാ​ര്‍ ര​ക്ഷി​ച്ച് ക​ര​യ്‌​ക്കെ​ത്തി​ച്ചു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വി​വാ​ഹാ​വ​ശ്യ​ത്തി​നാ​യി ആ​റാ​ട്ടു​പു​ഴ​യി​ലെ റി​സോ​ര്‍​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ര്‍ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ആ​റാ​ട്ടു​പു​ഴ പാ​ല​ത്തി​ന് താ​ഴെ​യു​ള്ള വ​ഴി​യി​ലൂ​ടെ റി​സോ​ര്‍​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ല്‍​കു​മ്പോ​ള്‍ കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ പു​ഴ​യി​ലേ​ക്ക് ചാ​ടി കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ച്ചു. ഇ​വ​രി​ല്‍ മൂ​ന്നു​പേ​ര്‍ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു.

പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ര്‍ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.