ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ വി.​ഡി.​സ​വ​ര്‍​ക്ക​റു​ടെ ചി​ത്രം സ്ഥാ​പി​ച്ച് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍. മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​യാ​ണ് ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. ഇ​തി​നെ​തി​രെ നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

നി​യ​മ​സ​ഭ​യു​ടെ ശീ​ത​കാ​ല സ​മ്മേ​ള​നം ന​ട​ക്കു​ന്ന ബെ​ല​ഗാ​വി മ​ന്ദി​ര​ത്തി​ലാ​ണ് ചി​ത്രം സ്ഥാ​പി​ച്ച​ത്. നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ല്‍ വി​വാ​ദ​നാ​യ​ക​ന്‍റെ ചി​തം സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം എ​ന്താ​യി​രു​ന്നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് സി​ദ്ദാ​രാ​മ​യ്യ ചോ​ദി​ച്ചു. 2023ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് ബി​ജെ​പി​യു​ടെ നീ​ക്ക​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം സ​വ​ര്‍​ക്ക​റെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തി​ല്‍ അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​ന്‍ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​വ​രു​ന്ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചി​ത്രം സ്ഥാ​പി​ച്ച​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

ബ​സ​വ​രാ​ജ് ബൊ​മ്മെ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​വ​സാ​ന ശീ​ത​കാ​ല​സ​മ്മേ​ള​ന​മാ​ണ് നി​ല​വി​ല്‍ ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത വ​ര്‍​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.