ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേന ഒരു ലഷ്കര്‍-ഇ-തൊയിബ ഭീകരനെ പിടികൂടി. നദിഹാൽ ഗ്രാമവാസിയായ മുഹമ്മദ് ഇസ്ഹാഖ് ലോൺ ആണ് പിടിയിലായത്.
ബാരാമുള്ള ജില്ലയിലെ ചക്ലൂ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സുരക്ഷാസേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഇയാളുടെ പക്കൽ നിന്നും വൻ ആയുധശേഖരവും കണ്ടെത്തി.



