മും​ബൈ: അ​ണ്ട​ര്‍-17 ഫുട്ബോൾ വ​നി​താ ലോ​ക​ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി സ്‌​പെ​യി​ന്‍. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ച്ച ലോ​ക​ക​പ്പി​ലെ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ കൊ​ളം​ബി​യ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് സ്പാ​നി​ഷ് പ​ട പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ 82-ാം മി​നി​റ്റി​ല്‍ സ​പാ​ത​യു​ടെ സെ​ല്‍​ഫ് ഗോ​ളാ​ണ് കൊ​ളം​ബി​യ​യു​ടെ കി​രീ​ട മോ​ഹം ത​ക​ര്‍​ത്ത​ത്. നേ​ര​ത്തെ, ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ ജ​ര്‍​മ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി നൈ​ജീ​രി​യ മൂ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു നൈ​ജീ​രി​യ​യു​ടെ ജ​യം.