വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ൽ ആ​ദ്യ​മാ​യി ത​ല​പ്പാ​വ് ധ​രി​ക്കാ​ൻ അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സി​ഖ് പോ​ലീ​സ് ഓ​ഫീ​സ​ർ സ​ന്ദീ​പ് ധ​ലി​വാ​ളി​ന്‍റെ കൊ​ല​യാ​ളി റോ​ബ​ർ​ട്ട് സോ​ളി​സി​നെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു.

ഹൂ​സ്റ്റ​ണി​ലെ ഹാ​രി​സ് കൗ​ണ്ടി ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് 50 കാ​ര​നാ​യ പ്ര​തി​യെ ശി​ക്ഷി​ച്ച​ത്. 30 മി​നി​റ്റ് നീ​ണ്ട വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ച​ത്.

അ​ഭി​ഭാ​ഷ​ക​നി​ല്ലാ​തെ​യാ​ണ് പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. “കൊ​ല​പാ​ത​ക​ത്തി​ൽ ഞാ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് നി​ങ്ങ​ൾ വി​ശ്വ​സി ക്കു​ന്ന​തി​നാ​ൽ, എ​നി​ക്ക് വ​ധ​ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു,’ ​സോ​ളി​സ് പ്ര​തി​ക​രി​ച്ചു.

2019ൽ ​അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ലാ​ണ് സ​ന്ദീ​പ് ധ​ലി​വാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​കേ​സി​ൽ സോ​ളി​സ് അ​റ​സ്റ്റ് ചെ​യ്തു മൂ​ന്നു​വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വി​ധി വ​ന്ന​ത്. 10 വ​ർ​ഷ​മാ​യി യു​എ​സ് പോ​ലീ​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു സ​ന്ദീ​പ് ധ​ലി​വാ​ൾ

ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി 2002ൽ ​ത​ട്ടി കൊ​ണ്ട് പോ​ക​ൽ കേ​സി​ൽ 20 വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രി​ക​യാ​യി​രു​ന്നു . 2014 പ​രോ​ളി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം മു​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ ട്രാ​ഫി​ക് സ്റ്റോ​പ്പി​നി​ട​യി​ലാ​ണ് ഓ​ഫീ​സ​റെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.