ആലപ്പുഴ: അരൂരിൽ കാറും വാനും കൂട്ടിയിടിച്ച് തീപിടിത്തം. കൂട്ടിയിടിയിൽ വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. അപകടത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറും വാനുമാണ് കൂട്ടിയിടിച്ചത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.



