ന്യൂ ​ഹെ​വ​ൻ : ന്യൂ​യോ​ർ​ക്കി​ലെ വെ​സ്റ്റേ​ണ്‍ മ​സാ​ച്യു​സെ​റ്റ്സി​ലു​ണ്ടാ​യ കാ​റാ​പ​ക​ട​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മരിച്ചു. പ്രേം​കു​മാ​ർ റെ​ഡ്ഢി ഗോ​ഡ(27), പ​വാ​നി ഗു​ല്ല​പ്പ​ള്ളി(22), സാ​യ് ന​ര​സിം​ഹ പ​ട്ടം​സെ​ട്ടി (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു​വെ​ന്ന് ബെ​ർ​ക്ഷി​ർ ജി​ല്ലാ അ​റ്റോ​ർ​ണി ഓ​ഫീ​സ് അ​റി​യി​ച്ചു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു യാ​ത്ര​ക്കാ​രാ​യ മ​നോ​ജ് റെ​ഡ്ഢി ദോ​ണ്ട(23), ശ്രീ​ധ​ർ റെ​ഡ്ഢി ചി​ന്ത​കു​ൻ​ത (22), വി​ജ​യ് റെ​ഡ്ഢി ഗ​മ്മാ​ല (23), ഹി​മ ഐ​ശ്വ​ര്യ സി​ദ്ദി​റെ​ഡ്ഢി (22) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ചി​കി​ത്സ​ക്കാ​യി ബെ​ർ​ക്ഷി​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ൾ ന്യൂ ​ഹേ​വ​ന് യൂ​ണി​വേ​ഴ്സി​റ്റി ,സേ​ക്ര​ഡ് ഹാ​ർ​ട് യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​രി​ൽ നി​ന്നാ​ണ്.


മ​സാ​ച്യു​സെ​റ്റ്സ് സം​സ്ഥാ​ന പോ​ലീ​സും പ്രാ​ദേ​ശി​ക പൊ​ലീ​സും സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ ന്യൂ ​ഹെ​വ​ൻ യൂ​ണി​വേ​ഴ്സി​റ്റി ഡീ​ൻ അ​നു​ശോ​ച​നം അ​റി​യി​ച്ചു.