ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 കാലഘട്ടത്തിലെ ഭരണസമിതിയുടെ ആദ്യത്തെ വാർഷിക പൊതുയോഗം ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം മൂന്നിന് അസോസിയേഷൻ ഓഫീസ് (834E.RAND RD, SWITE#13, MOUNT PROSPECT, 12-60056)ഹാളിൽ നടത്തപ്പെടുന്നു.
പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ വച്ചു കൂടുന്ന യോഗത്തിൽ വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ലീല ജോസഫ് വാർഷിക കണക്ക് ട്രഷറർ ഷൈനി ഹരിദാസ് അവതരിപ്പിക്കുന്നതുമാണ്. ഫോമ/ഫൊക്കാന പ്രാതിനിധ്യം അഡ്വസറി കമ്മിറ്റി , സൂം മീറ്റിംഗ് അംഗത്വം പുതുക്കൽ, അന്‍പതാം വാർഷികാഘോഷം എന്നിവ സംബന്ധിച്ച് സംസാരിക്കുന്നതാണ്. എല്ലാ ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളേയും പ്രസ്തുത യോഗത്തിലേക്ക് ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ജോഷി വള്ളിക്കളം(312 685 6749), സെക്രട്ടറി ലീല ജോസഫ്(224 578 5262), ട്രഷറർ ഷൈനി ഹരിദാസ്(6302907143).



