കൊല്ലം: കിളികൊല്ലൂരില്‍ സൈനികനും സഹോദരനും പോലീസിന്റെ മര്‍ദനമേറ്റ സംഭവത്തില്‍ യുവാക്കളുടെ കുടുംബം കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് പരാതി നല്കി. പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.
സ്റ്റേഷനിലെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് സൈനികനായ വിഷ്ണുവിനെയും സഹോദരന് വിഘ്നേഷിനെയും പോലീസ് മര്‍ദിച്ചത്. പോലീസിനെ മര്‍ദിച്ചെന്ന പേരില്‍ ഇവര്‍ക്കെതിരെ കള്ളക്കേസുണ്ടാക്കി 12 ദിവസം ജയിലിലടച്ചിരുന്നു.
പിന്നീട് നടന്ന അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.



