ജയ്പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗർ രാജ്യാന്തര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ പൗരനെ അതിർത്തി രക്ഷാ സേന(ബിഎസ്എഫ്) വെടിവച്ച് കൊലപ്പെടുത്തി.
ശനിയാഴ്ച പുലർച്ചെ അനൂപ്ഗർ മേഖലയിലാണ് സംഭവം നടന്നത്. അതിർത്തി കടക്കാൻ ശ്രമിച്ച യുവാവിനോട് തിരികെ പോകാൻ പ്രദേശത്ത് റോന്ത് ചുറ്റുകയായിരുന്ന ബിഎസ്എഫ് ജവാന്മാർ അഭ്യർഥിച്ചിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യയിലേക്ക് പ്രവേശിച്ച ഇയാൾക്ക് നേരെ സേനാംഗങ്ങൾ വെടിയുതിർക്കുകയായിരുന്നു.
മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.



