മലപ്പുറം: നായ കുറുകെ ചാടിയതിനെതുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. എടപ്പാള്‍ സ്വദേശി വിപിന്‍ ദാസ് (31) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടിനാണ് അപകടമുണ്ടായത്. മലപ്പുറം എടപ്പാള്‍ ബിയ്യം മേല്‍പ്പാലത്തിനു സമീപത്തുവച്ച് നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
എതിരെ വന്ന കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് യുവാവ് മരിച്ചത്. ടയര്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവ് രാത്രി വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അപകടം.



