കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പോ​ലീ​സു​കാ​ര​ൻ മാ​ങ്ങാ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലെ ഒ​ത്തു​തീ​ർ​പ്പ് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. കാ​ഞ്ഞി​ര​പ്പ​ള്ളി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

ഒ​ത്തു​തീ​ർ​പ്പ് അ​പേ​ക്ഷ​യി​ൽ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് പോ​ലീ​സ് കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കോ​ട​തി അ​പേ​ക്ഷ വി​ധി പ​റ​യാ​ൻ മാ​റ്റി​യ​ത്.

കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നു കാ​ട്ടി പ​രാ​തി​ക്കാ​ര​ൻ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​രു​ന്നു. ഇ​തി​നെ​തി​രേ പോ​ലീ​സ് ത​ട​സ​വാ​ദം ന​ൽ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പോ​ലീ​സു​കാ​ര​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

സെ​പ്റ്റം​ബ​ർ 30-നാ​ണ് ഇ​ടു​ക്കി എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നാ​യ പി.​വി. ഷി​ഹാ​ബ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പ​ഴ​ക്ക​ട​യി​ൽ​നി​ന്ന് 10 കി​ലോ​യോ​ളം മാ​ന്പ​ഴം മോ​ഷ്ടി​ച്ച​ത്. ആ​ദ്യം കേ​സ് ഒ​ത്തു​തീ​ർ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്നി​നു പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ ഷി​ഹാ​ബി​നെ സ​ർ​വീ​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഷി​ഹാ​ബി​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഇ​യാ​ൾ തൃ​ശൂ​രി​ലും പാ​ല​ക്കാ​ടും എ​ത്തി​യി​രു​ന്നു​വെ​ന്ന സൂ​ച​ന​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യ​തി​നാ​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ക​ട​യു​ട​മ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷി​ഹാ​ബി​നെ​തി​രെ ഐ​പി​സി 379-ാം വ​കു​പ്പു പ്ര​കാ​രം മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി​യാ​ണു കേ​സെ​ടു​ത്ത​ത്. 2007-ൽ ​സേ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​നു മു​ന്പ് വീ​ടു​ക​യ​റി മ​ർ​ദി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ടാ​യി​രു​ന്നു. 2019-ലെ ​ര​ജി​സ്റ്റ​ർ ചെ​യ്ത സ്ത്രീ​പീ​ഡ​ന കേ​സി​ലും പ്ര​തി​യാ​ണ്. ഇ​തേ​വ​ർ​ഷം മ​റ്റൊ​രു കേ​സി​ലും ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.