ജ​ക്കാ​ർ​ത്ത: ഗു​രു​ത​ര​മാ​യ കി​ഡ്നി രോ​ഗം മൂ​ലം കു​ട്ടി​ക​ൾ മ​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഫ് സി​റ​പ്പി​ന്‍റെ​യും ദ്രാ​വ​ക മ​രു​ന്നു​ക​ളു​ടേ​യും വി​ൽ​പ​ന ഇ​ന്തോ​നേ​ഷ്യ നി​രോ​ധി​ച്ചു.

ക​ഫ് സി​റ​പ്പു​ക​ളും ദ്രാ​വ​ക മ​രു​ന്നു​ക​ളും കു​റി​ച്ച് ന​ൽ​ക​രു​തെ​ന്നും മ​രു​ന്നു​ക​ട​ക​ളി​ൽ ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്ക​രു​തെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. ശാ​സ്ത്രീ​യ​മാ​യി തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മ​രു​ന്നു​ക​ളി​ൽ ഡൈ​എ​ഥ​ലീ​ൻ ഗ്ലൈ​ക്കോ​ൾ, എ​ഥ​ലീ​ൻ ഗ്ലൈ​ക്കോ​ൾ എ​ന്നീ പ​ദാ​ർ​ഥ​ങ്ങ​ൾ കൂ​ടി​യ അ​ള​വി​ൽ ക​ണ്ടെ​ത്തി​യ​താ‌​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്തെ 20 പ്ര​വി​ശ്യ​ക​ളി​ലാ‌​യി 99 കു​ട്ടി​ക​ളാ​ണ് കി​ഡ്നി ത​ക​രാ​ർ ബാ​ധി​ച്ച് മ​രി​ച്ച​ത്. 206 കു​ട്ടി​ക​ൾ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.