വെർജീനിയ: ജെയിംസ് മാഡിസൻ യൂണിവേഴ്സിറ്റിക്ക് സമീപം ഞായറാഴ്ച രാവിലെ നടന്ന വെടിവയ്പ്പിൽ 8 പേർക്ക് വെടിയേറ്റതായി വെർജീനിയ ഹാരിസണ്ബർഗ് പോലീസ് അറിയിച്ചു.
വെടിവച്ചുവെന്ന് സംശയിക്കുന്ന യുവാവിനെ ഞായറാഴ്ച വൈകിട്ട് പോലീസ് അറസ്റ്റു ചെയ്തു. യൂണിവേഴ്സിറ്റിക്കു പുറത്തുള്ള അപാർട്ട്മെന്റ് കോംപ്ലക്സിൽ കൂടിനിന്നിരുന്നവരുടെ നേർക്കാണ് യുവാവ് വെടിയുതിർത്തത്.
വെടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും ജീവന് ഭീഷിണിയില്ലെന്നാണു അധികൃതർ നൽകുന്ന വിവരം. വെടിവയ്പ്പിനു പ്രേരിപ്പിച്ച സംഭവം എന്താണെന്നോ, കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടൊ എന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.



