ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിൽ നത്തപ്പെട്ട ചെറുപുഷ്പ മിഷൻ ലീഗിന്റെ ക്നാനായ റീജണ്‍ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം.
ഒക്ടോബർ 15 ശനിയാഴ്ച്ച രാവിലെ മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ പതാക ഉയർത്തി കൊണ്ട് രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഹൂസ്റ്റണ്‍, ന്യൂയോർക്ക്, റ്റാന്പാ, ഷിക്കാഗോ, സാൻ ഹുസേ, ഫൊറോനകളിൽ നിന്നുള്ള മിഷൻ ലീഗ് പതാകകൾ സമ്മേളന നഗരിയിൽ പ്രതിഷ്ഠിച്ചു. ഫൊറോനാ പ്രതിനിധികളായ ജൂഡ് ചേത്തലിൽ, ബെറ്റ്സി കിഴക്കേപ്പുറം, ജെസ്നി മറ്റംപറന്പത്ത്, മേഘൻ മംഗലത്തേട്ട്, സാന്ദ്രാ മൂകഞ്ചത്തിയാൽ എന്നിവർ പതാക വഹിച്ചു.
രാവിലെ വിശുദ്ധ കുർബാനക്ക് ഹൂസ്റ്റണ്‍ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര സ്വാഗതം പറഞ്ഞു . ഷിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജണ്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. തോമസ് ആദോപ്പിള്ളിൽ വചനസന്ദേശം നൽകി.
തുടർന്ന് പ്ലാറ്റിനം ജൂബിലി സമാപനം ഫാ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് സെറീന മുളയാനിക്കുന്നേൽ അധ്യക്ഷത വഹിച്ചു. മിഷൻ ലീഗ് ഷിക്കാഗോ രൂപതാ പ്രസിഡന്റും റീജണൽ ജനറൽ ഓർഗനൈസറുമായ സിജോയ് പറപ്പള്ളിൽ ആശംസകൾ അർപ്പിച്ചു. ഇടവക അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് തച്ചാറ സ്വാഗതവും റീജണൽ സെക്രട്ടറി ജെയിംസ് കുന്നശേരി നന്ദിയും പറഞ്ഞു.
ഉച്ചക്കഴിഞ്ഞു നടന്ന ഇരുചക്ര വാഹന വിളംബര ജാഥാ ഫാ. എബ്രഹാം കളരിക്കൽ ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന വർണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത റാലിയിൽ ക്നാനായ റീജണിലെ ആയിരക്കണക്കിന് കുട്ടികൾ അണിനിരന്നു. ഫാ. ജോബി പൂച്ചുകണ്ടത്തിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. മിഷൻ ലീഗ് റീജണൽ ഭാരവാഹികൾ മുൻനിരയിൽ റാലി നയിച്ചു. ഇവർക്ക് പിന്നിലായി, പ്ലാറ്റിനം ജൂബിലിയെ പ്രതിനിധാനം ചെയ്ത് 75 ആണ്‍കുട്ടികളും 75 പെണ്‍കുട്ടികളും പരന്പതാഗത വേഷവിധാനത്തിലും 75 വനിതകൾ മുത്തുക്കുടകൾ വഹിച്ചും 75 പുരുഷ·ാർ മിഷൻ ലീഗ് പതാകകൾ വഹിച്ചും അണിനിരന്നു. തുടർന്ന് ന്യൂയോർക്ക്, റ്റാന്പാ, സാൻ ഹുസേ ഫൊറോനകളിൽ നിന്നുള്ള പ്രതിനിധികളും ഡാളസ്, സാൻ അന്‍േറാണിയോ, ഹൂസ്റ്റണ്‍ ഇടവകളിൽ നിന്നുള്ള മുഴുവൻ മിഷൻ ലീഗ് അംഗങ്ങളും പങ്കെടുത്തു.
വിവിധ വാദ്യമേളങ്ങൾ, ചലന ദൃശങ്ങൾ എന്നിവ റാലിക്ക് കൊഴുപ്പേകി.തുടർന്ന് എഴുപത്തഞ്ചു കുട്ടികൾ പങ്കെടുത്ത മെഗാ മാർഗം കളിയും, മെഗാ നടവിളിയും അരങ്ങേറി.
ക്നാനായ റീജണിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള മിഷൻ ലീഗ് നേതാക്ക·ാർ പങ്കെടുത്തു. നേതൃത്വ പരിശീലന ശിൽപശാല, വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പ്രഗൽഭരുമായുള്ള സംവാദങ്ങൾ, വിനോദ പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയും ഹൂസ്റ്റണ്‍ ഫൊറോനയുമാണ് പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചത്. ഹൂസ്റ്റണ്‍ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തച്ചാറ, മിഷൻ ലീഗ് വൈസ് ഡയറക്ടർ സിസ്റ്റർ ജോസിയ എസ്ജെസി., ഓർഗനൈസർ ഷീബ താന്നിച്ചുവട്ടിൽ, ഭാരവാഹികൾ, ഇടവക കൈകാര·ാർ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, മതബോധന അധ്യാപകർ, എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്.



