ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക​സം​ഗ​മം എ​ൽ​മോ​ണ്ടി​ലെ കേ​ര​ള സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ഞ്ജ​ലീ​ന എ​ലി​യാ​സ്, അ​ലീ​ന എ​ലി​യാ​സ് ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ തു​ട​ക്കം കു​റി​ച്ചു. പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​ല പോ​ൾ​ലി​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ പി​റ​വ​ത്തെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ഷെ​വ​ലി​യ​ർ ജോ​ർ​ജ് പ​ടി​യേ​ട​ത്തു, പൗ​ലോ​സ് കും​ബ​ളം​ത​ട​ത്തി​ൽ , ലി​സി ഉ​ച്ചി​പ്പി​ള്ളി​ൽ എ​ന്നി​വ​ർ ദീ​പം തെ​ളി​ച്ചു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഷൈ​ലാ​പോ​ളി​ന്‍റെ നേ​തൃ​ത്തി​ൽ പി​റ​വ​ത്തെ നി​ർ​ധ​ന​യാ ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് വ​ച്ച് ന​ൽ​കി​യ​ത പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​രു പൊ​ൻ​തൂ​വാ​ലാ​യെ​ന്നു അം​ഗ​ങ്ങ​ളെ​ല്ലാം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്രീ​ണ ജോ​യ​ൽ കു​ടി​ലി​ൽ (പ്ര​സ​ഡി​ന്‍റ് ), മാ​ത്യൂ​സ് പെ​രി​ങ്ങാ​മ​ല (സെ​ക്ര​ട്ട​റി ) 2022 23 ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്തു.

1995-ൽ ​തു​ട​ങ്ങി​യ പി​റ​വം നി​വാ​സി​ക​ളു​ടെ ആ​ദ്യ​യോ​ഗം മു​ത​ൽ 24 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പി​റ​വം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലു​ള്ള ഒ​രു സൗ​ഹൃ​ദ​സം​ഗ​മ​മാ​യി​രു​ന്നു. ആ​ര​ൻ കോ​ള​ങ്ങാ​യി​ൽ, മാ​ത്യൂ​സ് പെ​രി​ങ്ങാ​മ​ല, എ​ലി​സ, ജെ​ലീ​സ ത​ട​ത്തി​ൽ എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ളും , ജെ​സ്ലി​ൻ ടോ​സി​ന്‍റെ ഡാ​ൻ​സും, പി​റ​വ​ത്തെ വി​ശേ​ഷ​ങ്ങ​ളെ കു​റി​ച്ച് സാ​റ കാ​ടാ​പു​റ​വും സം​സാ​രി​ച്ചു. ഇ​ക്കു​റി പ​രി​പാ​ടി​ക​ൾ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പു​റ​മെ ഷാ​ജി, ജോ​ണ്‍ ഐ​സ​ക് എ​ന്നി​വ​ർ അം​ഗ​ങ്ങ​ൾ പ​ര​സ​പ​രം പ​രി​ച​യ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി. ഭാ​വി​യി​ൽ പി​റ​വം മീ​റ്റിം​ഗി​ന് പ​ക​രം പി​റ​വം നി​വാ​സി​ക​ളു​ടെ പി​ക്നി​ക്സം​ഘ​ടി​പ്പി​ച്ചാ​ൽ പു​തി​യ ത​ല​മു​റ അ​തി​ൽ കൂ​ടു​ത​ൽ പ​ങ്കാ​ളി​ക​ൾ ആ​കു​മെ​ന്ന ജോ​ണ്‍ ഐ​സ​ക്കി​ന്‍റെ അ​ഭി​പ്രാ​യം എ​ല്ലാ​വ​രും സ്വാ​ഗ​തം ചെ​യി​തു’. ജി​ഫി ത​ട​ത്തി​ൽ എം​സി ആ​യി​രു​ന്നു. സ്നേ​ഹ​വി​രു​ന്നോ​ടെ വ​ർ​ണാ​ഭ​മാ​യ ഈ ​വ​ർ​ഷ​ത്തെ പി​റ​വം സം​ഗ​മം സ​മാ​പി​ച്ചു.