ഹമാസ് ബന്ദിയാക്കിയ 4 വയസ്സുള്ള അമേരിക്കക്കാരനുമായി കൂടിക്കാഴ്ച നടത്തി ബൈഡൻ. ബുധനാഴ്ച വൈറ്റ് ഹൗസിൽ വച്ച് ഹമാസ് ഗാസയിൽ തടവിലാക്കിയ 4 വയസ്സുകാരൻ അബിഗെയ്ൽ എഡനുമായി ആണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ നവംബറിൽ ബന്ദി ഇടപാടിൻ്റെ ഭാഗമായി  ആണ് അഞ്ചു വയസുകാരൻ മോചിപ്പിക്കപ്പെട്ടത്.

കൂടിക്കാഴ്ച സന്തോഷത്തിൻ്റെ നിമിഷമാണെന്നും, ഇസ്രയേലിനെതിരെ ഒക്ടോബറിൽ നടത്തിയ ഭീകരാക്രമണത്തിന് മാസങ്ങൾക്ക് ശേഷവും മറ്റ് ബന്ദികളെ ഹമാസ് തടവിലാക്കിയിരിക്കുന്നതിനാൽ ഇനി ചെയ്യണ്ടേ കാര്യങ്ങളെ കുറിച്ച് ഈ അവസരത്തിൽ ബൈഡനെ ഓർമ്മപ്പെടുത്തുകയും ചെയ്തതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഇത് സന്തോഷത്തിൻ്റെ നിമിഷമായിരുന്നു, കാരണം കുഞ്ഞിനെ സുരക്ഷിതമായി അവന്റെ  കുടുംബത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞു,” എന്ന് സള്ളിവൻ പറഞ്ഞു. “പ്രസിഡണ്ടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇപ്പോഴും ചെയ്യേണ്ട ജോലിയുടെ ഓർമ്മപ്പെടുത്തലായിരുന്നുവെന്നും വെടിനിർത്തലും ബന്ദി ഉടമ്പടിയും ഉറപ്പാക്കാൻ അദ്ദേഹത്തിനും വ്യക്തിപരമായും സർക്കാരിനും കഴിയുന്നതെല്ലാം ചെയ്യേണ്ടത് എത്ര പ്രധാനമാണെന്നും ഞാൻ കരുതുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്‌ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തിൽ ആണ് ഏദന്റെ മാതാപിതാക്കൾ കൊല്ലപ്പെടുന്നത്. ആ ആക്രമണങ്ങളെത്തുടർന്ന് ഹമാസ് ബന്ദികളാക്കിയ ഏറ്റവും പ്രായം കുറഞ്ഞ യുഎസ് പൗരനായിരുന്നു എദൻ. 

പോരാട്ടത്തിന്റെ താൽക്കാലിക വിരാമത്തിന്റെ ഭാഗമായി നവംബറിൽ ഗാസയിൽ നിന്ന് മോചിപ്പിച്ച ബന്ദികളുടെ കൂട്ടത്തിൽ അവനും ഉൾപ്പെടുന്നു. ആ സമയത്ത് ബൈഡൻ അവന്റെ കുടുംബവുമായി സംസാരിച്ചിരുന്നു.

അതേസമയം നൂറിലധികം പേർ ഇപ്പോഴും ഗാസയിൽ തടവിലാണെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു. ബന്ദികളാക്കിയവരിൽ ആറോളം പേർ യുഎസ് പൗരന്മാരാണ്.