അന്താരാഷ്ട്ര മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും തെക്കൻ ഗാസ മുനമ്പിലെ നഗരമായ റഫയിൽ ഇസ്രായേൽ സൈന്യം ആക്രമണവുമായി നീങ്ങുന്നു. റഫയിലെ ഹമാസ് ഹോൾഡ് ഔട്ട് ആസന്നമായ ആക്രമണത്തിന് മുന്നോടിയായി പലസ്തീൻ സിവിലിയന്മാരെ ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം തയ്യാറെടുക്കുകയാണ്. 

ഒരു മുതിർന്ന ഇസ്രയേലി പ്രതിരോധ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇസ്രയേലിനോട് ഇക്കാര്യം സ്ഥിരീകരിച്ചു. റഫ ഏറ്റെടുക്കുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്നും സർക്കാർ അനുമതി ലഭിക്കുന്ന നിമിഷം ഒരു ഓപ്പറേഷൻ ആരംഭിക്കാമെന്നും പറഞ്ഞു. 

അതേസമയം, ഗാസയിലെ 2.3 ദശലക്ഷത്തിലധികം ആളുകൾക്ക് അഭയം നൽകുന്ന നഗരത്തെ ആക്രമിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് അമേരിക്ക ഇസ്രായേലിനോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേലിൻ്റെ നിലപാടുകളിൽ കടുത്ത വിയോജിപ്പാണ് ബൈഡൻ സർക്കാർ പ്രകടിപ്പിയ്ക്കുന്നത്. എന്നാൽ ഇതിനും വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ല.