ഡൽഹി മദ്യ അഴിമതി കേസിൽ(Liquor policy case) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ(Arvind Kejriwal) ഹർജിയെ എതിർത്ത് ഇ.ഡി(ED). സുപ്രീം കോടതിയിൽ(Supreme court) എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് ഹർജിയെ എതിർത്തത്. ഡൽഹി ഹൈക്കോടതി ഇടക്കാലാശ്വാസം അനുവദിക്കാത്തതിനെ തുടർന്നാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് ഇ.ഡി സത്യവാങ്മൂലത്തിൽ പറഞ്ഞു. 

‘9 സമൻസുകൾ അവഗണിച്ചു, 170 ഫോണുകൾ നശിപ്പിച്ചു’

അന്വേഷണത്തിൽ സഹകരണം തേടി ചോദ്യം ചെയ്യാൻ കെജ്രിവാളിന് ഒമ്പത് തവണ സമൻസ് അയച്ചതായി ED പറഞ്ഞു. ഒമ്പത് സമൻസ് അയച്ചിട്ടും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാതെ അരവിന്ദ് കെജ്‌രിവാൾ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു, അഴിമതിയുടെ കാലയളവിൽ 170 ഓളം മൊബൈൽ ഫോണുകൾ 36 പേർ മാറ്റി നശിപ്പിച്ചതായി ഇഡി പറഞ്ഞു.