ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം നല്‍കിയ പത്രപരസ്യങ്ങള്‍ക്കെതിരെ സമസ്ത നേതാവ് നാസര്‍ഫൈസി കൂടത്തായി. സമസ്തയുടെ കീഴിലുള്ള സുപ്രഭാതം പത്രത്തില്‍ മുസ്ലീം സംരക്ഷകരായി ഇടതുപക്ഷമേയുള്ളുവെന്ന ആഖ്യാനത്തിലുള്ള പരസ്യമാണ് നല്‍കിയിരുന്നത്.

അതുപോലെ ക്രൈസ്തവ സഭയുടെ മുഖപത്രമായ ദീപികയില്‍ ഓര്‍മപ്പെടുത്തലാണ് മണിപ്പൂര്‍, ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ എന്ന പരസ്യമാണ് നല്‍കിയിരുന്നത്. ഇതിനെതിരെയാണ് നാസര്‍ഫൈസി കൂടത്തായി രംഗത്തെത്തിയത്.

ഇതാണ് സിപിഎം വര്‍ഗ്ഗീയത: മലപ്പുറത്തും പൊന്നാനിയും മുസ്ലിം ഭൂരിപക്ഷ സ്ഥലത്ത് മുസ്ലിം പേരുള്ള സ്ഥാനാര്‍ത്ഥികള്‍, ഹിന്ദു പ്രദേശത്ത് ഹിന്ദുസ്ഥാനാര്‍ത്ഥി, കൃസ്ത്യന്‍ ഭൂരിപക്ഷത്ത് കൃസ്ത്യന്‍ സ്ഥാനാര്‍ത്ഥി. പത്രപ്പരസ്യം: മുസ്ലിം വായനക്കാരുള്ളിടത്ത് മുസ്ലീം പ്രീണനം, ക്രിസ്ത്യന്‍ വായനക്കാര്‍ക്ക് കൃസ്ത്യന്‍ പ്രീണനം.

തനി വര്‍ഗ്ഗീയത, തത്വമോ വര്‍ഗ്ഗരാഷ്ട്രീയവും. സഖാവിന്റെ ‘മതനിരപേക്ഷ” എന്നാണ് അദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് മറുപടിയായി അദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.