ബെംഗളുരു: സൂര്യനുണ്ടെങ്കിലും നിഴലില്ലാതാകുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് സാക്ഷിയായി ബെംഗളുരു. ബുധനാഴ്ച്ച 12:17-നും 12:23-നുമിടയിൽ ആറു മിനുട്ട് സമയം സൂര്യന്‍ കൃത്യം തലക്ക് മുകളിലെത്തുന്നതോടെയാണ് ഈ പ്രതിഭാസം സംഭവിച്ചത്. ലംബമായ ഒരു വസ്തുക്കള്‍ക്കും ഈ സമയത്ത് നിഴല്‍ കാണാനാകില്ല.

സീറോ ഷാഡോ ഡേ’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസത്തെ വരവേല്‍ക്കാന്‍ ബെംഗളുരു കോറമംഗലയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് (ഐഐഎ) വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ബെംഗളുരുവിൽ മാത്രമല്ല, കന്യാകുമാരി, ഭോപ്പാല്‍, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലും വ്യത്യസ്ത സമയങ്ങളിൽ ഈ പ്രതിഭാസം കാണാനാവും.