അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ റെയിൽവേ യാത്രക്കാർക്കും കൺഫേം ചെയ്ത ടിക്കറ്റ് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.  ചൊവ്വാഴ്ച ഐഎഎൻഎസുമായി മന്ത്രി നടത്തിയ ചർച്ചയ്ക്കിടെയാണ് പ്രസ്താവന പങ്കുവെച്ചത്. 

“അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, റെയിൽവേയുടെ ശേഷി വളരെയധികം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനൽകുന്നു, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു യാത്രക്കാരനും എളുപ്പത്തിൽ ടിക്കറ്റ് ലഭിക്കും,” കേന്ദ്രമന്ത്രി പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലെ ശക്തമായ കണ്ണിയായ റെയിൽവേ, “കൂടുതൽ ശക്തിപ്പെടുത്തുകയും, പ്രത്യേകിച്ച് യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വളരെ വേഗത്തിൽ വികസിപ്പിക്കുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.