ഏപ്രിൽ 21 ന് രാജസ്ഥാനിലെ ബൻസ്‌വാരയിൽ നടന്ന റാലിയിൽ മുസ്ലീങ്ങൾക്കെതിരെ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നുഴഞ്ഞുകയറ്റക്കാർ പരാമർശത്തിനെതിരെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനു (ഇസിഐ) പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. പരാതി പരിഗണനയിലാണെന്നും കൂട്ടിച്ചേർത്തു.

കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത് അവർ അമ്മമാരെയും സഹോദരിമാരെയും ഉപയോഗിച്ച് സ്വർണ്ണം കണക്കാക്കുകയും അതിനെക്കുറിച്ചുള്ള വിവരങ്ങൾ നേടുകയും തുടർന്ന് ആ സ്വത്ത് വിതരണം ചെയ്യുകയും ചെയ്യും. അവർ അത് ആർക്ക് വിതരണം ചെയ്യും?  മൻമോഹൻ സിംഗിൻ്റെ സർക്കാർ രാജ്യത്തിൻ്റെ ആസ്തികളിൽ മുസ്ലീങ്ങൾക്കാണ് ആദ്യ അവകാശം എന്ന് പറഞ്ഞിരുന്നു.ഇതിനർത്ഥം ഈ സ്വത്ത് ആർക്ക് വീതിക്കും? കൂടുതൽ കുട്ടികളുള്ളവർക്ക് വീതിക്കും. അത് നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യും. നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്ക് പോകണോ? നിങ്ങൾ ഇത് അംഗീകരിക്കുന്നുണ്ടോ?” കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി മോദി പറഞ്ഞു.

“നിങ്ങളുടെ സ്വത്ത് പിടിച്ചെടുക്കാൻ സർക്കാരിന് അവകാശമുണ്ടോ? സ്വർണ്ണം കാണിക്കാനുള്ളതല്ല. അത് സ്ത്രീകളുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെതാലിമാല അവളുടെ സ്വപ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് അത് തട്ടിയെടുക്കണോ?” കോൺഗ്രസ് ഇപ്പോൾ അർബൻ നക്സലുകളുടെ പിടിയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു