പതഞ്ജലിയുടെ പരസ്യങ്ങൾക്കെതിരെ വീണ്ടും മുഖം കടുപ്പിച്ച് സുപ്രീം കോടതി. കോടതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും തങ്ങളുടെ തെറ്റുകൾ ആവർത്തിക്കില്ലെന്നും 67 പത്രങ്ങളിൽ ക്ഷമാപണം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു ബാബാ രാംദേവും നിയമോപദേഷ്ഠാക്കളും കോടതിയിൽ പറഞ്ഞു. എന്നാൽ പതഞ്ജലി പത്രങ്ങളിൽ നൽകിയ മാപ്പപേക്ഷയുടെ വലുപ്പം അതിൻ്റെ ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുഴുവൻ പേജ് പരസ്യത്തിന് സമാനമാണോയെന്നാണ് സുപ്രീം കോടതി ചോദിച്ചത്. 

പരസ്യത്തിൽ, “ഞങ്ങളുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ പ്രസ്താവന നടത്തിയതിന് ശേഷവും പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത തെറ്റിന്” പതഞ്ജലി ക്ഷമ ചോദിക്കുന്നു. 10 ലക്ഷം രൂപയാണ് പരസ്യത്തിന് ചെലവായതെന്ന് പതഞ്ജലി സുപ്രീം കോടതിയിൽ അവകാശപ്പെട്ടു. 

സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതിന് തൊട്ടുമുമ്പ് ഒരാഴ്ചയ്ക്ക് ശേഷം മാപ്പ് നൽകിയത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. “നിങ്ങളുടെ പരസ്യങ്ങളുടെ അതേ വലിപ്പമാണോ ക്ഷമാപണം?” ജസ്റ്റിസ് കോലി പറഞ്ഞു.