ബിഡിജെഎസിനെ വിമർശിച്ച് സി പി എം ജില്ലാ സെക്രട്ടറിയുടെ പേരിൽ നോട്ടീസ് പുറത്തിറങ്ങി. ബിഡിജെഎസ്സിൻ്റെ മാരീച രാഷ്ട്രീയം എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയിരിക്കുന്ന നോട്ടീസിൽ മണ്ഡലത്തിൽ പണമൊഴുക്കി വോട്ടു പിടിക്കാൻ ബിഡിജെഎസ് ശ്രമിക്കുകയാണ് എന്നാരോപിക്കുന്നു.

മൈക്രോ ഫിനാൻസ് തട്ടിപ്പ് സമുദായം മറക്കില്ലെന്നും ലഘുലേഖയിൽ ഓർമ്മപ്പെടുത്തുന്നു. പരമ്പരാഗത സിപിഎം അനുകൂല ഈഴവ വോട്ടുകൾ കേന്ദ്രീകരിച്ച് ബിഡിജെഎസ് പ്രചാരണം ശക്തമാക്കിയതോടെയാണ് അതേ നാണയത്തിൽ തിരിച്ചടിക്കാൻ സിപിഎമ്മും തീരുമാനിച്ചത്.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാർ വെള്ളാപ്പള്ളിയാണ് കോട്ടയം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി. എൽഡിഎഫിന് വേണ്ടി തോമസ് ചാഴികാടനും യുഡിഎഫിനായി ഫ്രാൻസിസ് ജോർജ്ജുമാണ് മത്സര രംഗത്ത് ഉള്ള മറ്റ് സ്ഥാനാർത്ഥികൾ .