ഷിക്കാഗോ: ഞായറാഴ്ച യെല്ലോ ബോക്സ് നേപ്പർവില്ലയിൽ സെന്റ് തോമസ് സീറോമലബാർ കത്തിഡ്രലിന്റെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയ ഗായകരായ റിമി ടോമിയും ബിജു നാരായണനും ടീമും ചേർന്നു പാട്ടിന്റെ പാലാഴി തീർക്കുന്ന “സീറോത്സവം 2024’ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
കാതിൽ എന്നും മുഴങ്ങുന്ന തീരാമധുരമായ ഗാനങ്ങൾ നിനവായും നിലാവായും പെയ്തിറങ്ങുന്ന ഈ ഗാനവൃഷ്ടിയുടെ ആസ്വാദനത്തിനായി ഷിക്കാഗോയിലെ സംഗീത പ്രേമികൾ കാത്തിരിക്കുകയാണ്. ഷോയുടെ മുഴുവൻ ടിക്കറ്റുകളും ഇതിനോടകം വിറ്റുകഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.
കത്തിഡ്രൽ പള്ളി വികാരി റവ.ഫാ. തോമസ് കടുകപ്പള്ളിയുടെ മേൽനോട്ടത്തിൽ ബിജി സി. മാണി കോഓർഡിനേറ്ററും രൺജിത്ത് ചെറുവള്ളി കോ. കോഓർഡിനേറ്ററുമായി പ്രവർത്തിക്കുന്ന സംഘാടക സമിതിക്ക് പിൻബലമായി കത്തീഡ്രൽ പള്ളി ട്രസ്റ്റിമാരായ ബിജി സി. മാണി , സന്തോഷ് കാട്ടുക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ്ബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
ഇതുവരെയുള്ള ഒരുക്കങ്ങളിൽ വികാരി റവ.ഫാ. തോമസ് കടുകപ്പള്ളിൽ സംതൃപ്തി രേഖപ്പെടുത്തി.