ന്യൂജഴ്സി: ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ നടക്കുന്ന ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) 21-ാമത് ദേശീയ കൺവെൻഷനോട് അനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി പുസ്തകപ്രദർശനം നടത്തുന്നു.
മലയാള സാഹിത്യത്തിന്റെ വളർച്ചയേയും പുരോഗതിയേയും മുൻനിർത്തി മലയാള ഭാഷാ സ്നേഹികളെ പ്രോത്സാഹിപ്പിക്കുവാനാണ് നോർത്ത് അമേരിക്കയിലും കാനഡയിലുമുളള മലയാളി എഴുത്തുകാരുടെ പുസ്തക പ്രദർശനം നടത്തുന്നത്.
അതിലേക്ക് അമേരിക്കൻ മലയാളികൾക്കു സുപരിചിതനായ എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ മേൽവിലാസത്തിൽ എഴുത്തുകാരുടെ ഓരോ പുസ്തകം അയച്ചു തരുവാൻ താത്പര്യപ്പെടുന്നതായി സംഘാടകർ അറിയിച്ചു.
ഫൊക്കാന സാഹിത്യസമ്മേളനത്തിൽ എല്ലാ ഭാഷാസ്നേഹികളും പങ്കെടുത്ത് കൺവൻഷൻ വിജയിപ്പിക്കുവാൻ അഭ്യർഥിക്കുന്നതായും സംഘാടകർ കൂട്ടിച്ചേർത്തു.
കൃതികൾ അയയ്ക്കേണ്ട വിലാസം: M.N. Abdutty, 25648 Salem, Roseville, Michigan 48066, USA. ഫോൺ: 586 405 1525.