ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാഷണൽ കൺവൻഷൻ കിക്കോഫും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയും വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കും. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്.
മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് പോൾ.പി.ജോസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഫോമാ നാഷണൽ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും. പ്രസ്തുത യോഗത്തിയിൽ ഫോമാ നാഷണൽ എക്സിക്യൂട്ടീവ് നേതാക്കന്മാരും റീജിയണൽ ഭാരവാഹികളും പങ്കെടുക്കും.
ഓഗസ്റ്റ് 8, 9, 10, 11 തീയതികളിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പുണ്ടക്കാനയിൽ നടത്തപ്പെടുന്ന നാഷണൽ കൺവൻഷന്റെ റീജിയണൽ തലത്തിലുള്ള രജിസ്ട്രെഷൻ കിക്കോഫും തദവസരത്തിൽ നടത്തപ്പെടും.
2024 – 26 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതിയ്ക്കുള്ള മത്സരാർഥികളുടെ മീറ്റ് ദ കാൻഡിഡേറ്റ്സും ഈ അവസരത്തിൽ നടത്തപ്പെടുമെന്ന് റീജിയണൽ കമ്മിറ്റി അറിയിച്ചു. തുടർന്ന് നടക്കുന്ന കലാപരിപാടികളിൽ ബിന്ദ്യ ശബരിയുടെ ഡാൻസ് പ്രോഗ്രാമും വിവിധ ഗായകരുടെ ഗാനങ്ങളും ഉണ്ടായിരിക്കും.
ഡിന്നറോടുകൂടി പരിപാടികൾ പര്യവസാനിക്കും. എല്ലാവരെയും ഈ പരിപാടിയിലേക്കു ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.