കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ(Rahul Gandhi) പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Modi). വയനാട്ടിൽ(Wayanad) ജനപിന്തുണ ലഭിക്കാൻ പ്രയാസമുള്ളതിനാൽ അവിടെ നിന്നും രാഹുൽ ഓടിപ്പോകും. ഏപ്രിൽ 26 ന് വയനാട്ടിൽ വോട്ടെടുപ്പിനായി കോൺഗ്രസ്(Congress) കാത്തിരിക്കുകയാണ്. 2019-ൽ അമേഠിയിൽ നിന്ന് രാഹുൽ ഓടിപ്പോയെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദേഡിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത മോദി രാഹുലിനെ ഷെഹ്‌സാദ (രാജകുമാരൻ) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 

രണ്ടാം തവണയും വയനാട്ടിൽ നിന്നാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് മത്സരിപ്പിച്ചത്. 2019ൽ വയനാട്ടിൽ നിന്നും കുടുംബ കോട്ടയായി കരുതപ്പെട്ടിരുന്ന അമേഠിയിൽ നിന്നുമാണ് അദ്ദേഹം മത്സരിച്ചത്. അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടപ്പോൾ അന്ന് വയനാട്ടിൽ നിന്ന് വിജയിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം സംയുക്ത നേതാവ് ആരായിരിക്കുന്ന് ഇന്ത്യാ ബ്ലോക്ക് പാർട്ടികളോട് മോദി ചോദിച്ചു.