വിശുദ്ധ വർഷമായ 2025 ലേക്ക് പ്രവേശിക്കുവാൻ വിശ്വാസികളെ ആത്മീയമായ ഒരുക്കത്തിന് ക്ഷണിച്ചുകൊണ്ട് ഏപ്രിൽ മാസം പത്തൊൻപതാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ x ൽ ഹ്രസ്വസന്ദേശം പങ്കുവച്ചു. സന്ദേശത്തിൽ പ്രത്യാശയുടെ തീർത്ഥാടകരാകുവാനുള്ള ദൈവവിളിയെ കണ്ടെത്തുവാൻ പാപ്പാ എല്ലാവരെയും ഉദ്ബോധിപ്പിച്ചു. ദൈവത്തിൽ ഒന്നായി ഏകകുടുംബമാകുവാനുള്ള ഉത്തരവാദിത്വവും പാപ്പാ അടിവരയിട്ടു.

വിശുദ്ധ വർഷത്തിലേക്ക് പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് യാത്ര ചെയ്യാം, അങ്ങനെ, നമ്മുടെ വിളിയെ വീണ്ടും കണ്ടെത്തുകയും പരിശുദ്ധാത്മാവിൻ്റെ വിവിധ ദാനങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നതിലൂടെ, നമുക്ക് ലോകത്തിൽ യേശുവിൻ്റെ സ്വപ്നസാക്ഷാത്ക്കാരത്തിനു സാക്ഷികളാകാനും, ദൈവസ്നേഹത്തിൽ ഏകീകൃതരായി ഒരു കുടുംബമായി രൂപീകരിക്കപ്പെടുവാനും കഴിയും.