ദമ്പതികളെന്ന വ്യാജേന കഞ്ചാവ് വില്‍പ്പന നടത്തിയവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കരിമ്പത്ത് അഷറഫ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്.

ദമ്പതികള്‍ എന്ന വ്യാജേന വാടകയ്ക്ക് താമസിച്ചു വരുകയായിരുന്ന ഉത്തര്‍പ്രദേശ് സിദ്ധാര്‍ത്ഥ്‌നഗര്‍ സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ അന്‍സാരി (21), ആസാം നാഗോണ്‍ സ്വദേശിനി മോനൂറ ബീഗം (20) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 1.200 കിലോഗ്രാം കഞ്ചാവ് നിന്ന് പിടിച്ചെടുത്തു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എം.എല്‍.ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള സംഘം ക്വാര്‍ട്ടേഴ്‌സിൽ നടത്തിയ റെയിഡിലാണ് ഇവരെ പിടികൂടിയത്.