ലണ്ടൻ: ചാരവൃത്തി കേസില്‍ അറസ്റ്റിലായ  വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാന്‍ജിനെ ബ്രിട്ടനിൽ നിന്ന് നാടുകടത്തിയാൽ വധശിക്ഷ ലഭിക്കില്ലെന്ന് അമേരിക്ക ഉറപ്പ് നൽകിയതായി ജൂലിയൻ അസാഞ്ചെയുടെ ഭാര്യ.

2010 ല്‍ യുഎസ് സൈനിക രഹസ്യങ്ങള്‍ പുറത്തുവിട്ട കുറ്റത്തിന് ജൂലിയന്‍ അസാന്‍ജ് ഇപ്പോള്‍ ബ്രിട്ടിഷ് ജയിലിലാണ്. ഓസ്‌ട്രേലിയന്‍ പൗരനാണ് അസാന്‍ജ്.

ഫെബ്രുവരിയിൽ നടന്ന രണ്ട് ദിവസത്തെ ഹിയറിംഗിനിടെ, അദ്ദേഹത്തെ കൈമാറുന്നത് തള്ളിക്കളഞ്ഞത് ചോദ്യം ചെയ്ത്  അഭിഭാഷകർ ലണ്ടനിലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ബ്രിട്ടനിൽ നിന്ന് അദ്ദേഹത്തെ കൈമാറുന്നത്  സഹായിക്കുമെന്ന  ഉറപ്പുകൾ യുഎസ്  നൽകിയിട്ടുണ്ടെന്ന്  അദ്ദേഹത്തിൻ്റെ ഭാര്യ സ്റ്റെല്ലയുടെ വക്താവ് സ്ഥിരീകരിച്ചു. 

അസാന്‍ജിന് രേഖകള്‍ ചോര്‍ത്തി നല്‍കിയ സൈനിക ഇന്റലിജന്‍സ് അനലിസ്റ്റ് ചെല്‍സി മാനിങ്ങിന്റെ ശിക്ഷ ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ വെട്ടിക്കുറച്ചിരുന്നു. 2017ല്‍ ജയില്‍മോചിതയായ മാനിങ്ങിന്റെ കാര്യത്തില്‍ യുഎസ് സ്വീകരിച്ച നിലപാടു കൂടി ചൂണ്ടിക്കാട്ടിയാണ് ഓസ്‌ട്രേലിയയുടെ അഭ്യര്‍ഥന.

അസാന്‍ജിന്റെ വിചാരണ റദ്ദാക്കണമെന്ന അഭ്യര്‍ഥന പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.ജോ ബൈഡൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു