കോൺഗ്രസ് നേതാവ്(Congress leader) രാഹുൽ ഗാന്ധിക്കെതിരെ(Rahul Gnadhi) ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ(Union Home Minister Amit Shah). വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ(Lok Sabha Election 2024) രാഹുൽ ഉത്തർപ്രദേശിലെ അമേഠിയിൽ(Amethi) മത്സരിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് എന്തുകൊണ്ടാണ് മത്സരിക്കാത്തതെന്ന് വോട്ടർമാർക്കും മാധ്യമങ്ങൾക്കും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ(Gujarat) ഗാന്ധിനഗറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം. 

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കണമെന്ന് ഞാൻ കരുതുന്നു. ബിജെപി 150 ൽ താഴെ സീറ്റുകൾ നേടുമെന്ന കോൺഗ്രസ് നേതാവിൻ്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 2004 മുതൽ തുടർച്ചയായി മൂന്ന് തവണ അമേഠി സീറ്റിൽ രാഹുൽ ഗാന്ധി വിജയിച്ചിരുന്നു. എന്നാൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് 55,000 വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെട്ടു. 

അമേഠിയിൽ നിന്ന് ബിജെപി സ്മൃതി ഇറാനിയെ വീണ്ടും നോമിനേറ്റ് ചെയ്തപ്പോൾ കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് സീറ്റായ വയനാട്ടിൽ നിന്ന് മത്സരിക്കുന്ന രാഹുൽ ഗാന്ധി അമേഠിയിലും മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനിടെയാണ് അമിത് ഷായുടെ പരാമർശം.