Indiatoday Malayalam

ബിസിനസ്

ഫോട്ടോ ഗാലറി

വീഡിയോ

വിനോദം

ടെക്

ഓട്ടോ

ഇന്ത്യാ ടുഡേ സ്പെഷ്യൽ

ക്രൈം

വെെറൽ

പ്രവാസി

അഭിപ്രായം

സ്ത്രീ

വിദ്യാഭ്യാസം

ആരോഗ്യം

യാത്രാ

ജാതകം

ജ്യോതിഷം

ശാസ്ത്രം

ജില്ലാ വാർത്തകൾ

വിഷ്വൽ സ്റ്റോറി

Manipur trucks firing: വെടിവെയ്പ്പിന് പിന്നിലുള്ളവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കും: മണിപ്പൂർ മുഖ്യമന്ത്രി

ആക്രമണത്തിന് ഉത്തരവാദികളായവരെ പിടികൂടാൻ കോമ്പിംഗ് ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. അക്രമികളെ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

IT Malayalam

IT Malayalam

  • ന്യൂഡൽഹി ,
  • 18 Apr 2024,
  • (Updated 18 Apr 2024, 8:30 AM IST)

ട്രക്കുകൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ബുധനാഴ്ച പറഞ്ഞു.

ഇംഫാൽ വെസ്റ്റിലെ തമ്പൽ ഷാങ്‌ലെനിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിനോടനുബന്ധിച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “ഹൈവേകളിലോ സംസ്ഥാനത്തിൻ്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ സർക്കാർ ഇത്തരം പ്രാകൃത പ്രവർത്തനങ്ങൾ അനുവദിക്കില്ല.” അദ്ദേഹം വ്യക്തമാക്കി. 

ഇംഫാലിൽ നിന്ന് 160 കിലോമീറ്റർ അകലെ തമെംഗ്‌ലോംഗ് ജില്ലയിലെ ശാന്തി ഖുനൂവിനും കൈമയ്‌ക്കും ഇടയിൽ NH 37-ൽ ചൊവ്വാഴ്ച ചരക്ക് കയറ്റിയ ട്രക്കുകളുടെയും എണ്ണ ടാങ്കറുകളുടെയും വാഹനവ്യൂഹത്തിന് നേരെ ആയുധധാരികളായ അക്രമികൾ വെടിയുതിർത്തു . ഒരു എൽപിജി ട്രക്ക് ഉൾപ്പെടെ നാല് ഇന്ധന ട്രക്കുകൾ ആക്രമണത്തിൽ തകർന്നു.