ബെംഗളൂരുവിൽ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന മൂന്നുപേരെ മർദ്ദിച്ചു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് കേസെടുത്തു.

ചിക്കബെട്ടഹള്ളി മേഖലയിൽ രാമനവമി ദിനത്തിൽ കൊടിയും പിടിച്ച് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. മുദ്രാവാക്യം വിളിച്ചതിനെ എതിർത്ത് ബൈക്കിലെത്തിയ രണ്ട് പേർ ഇവരെ തടഞ്ഞു.

“ജയ് ശ്രീറാം” മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിനെതിരെ ബൈക്ക് യാത്രക്കാർ കാറിലുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നതും പകരം “അല്ലാഹു അക്ബർ” എന്ന് വിളിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.