പാക്കിസ്ഥാൻ ഭീകര പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന പ്രഥാനമന്ത്രിയുടെ പ്രസ്ഥാവനയ്ക്ക മറുപടിയുമായി അമേരിക്ക. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണണമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്റ്റേറ്റ് വക്താവ് മാത്യു മില്ലർ പറയുന്നു. 

ഇരു രാജ്യങ്ങൾ തമ്മിലുള്ള വിഷയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളെ ചർച്ച ചെയ്ത് തീർക്കാൻ തങ്ങൾ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  ‘ഭീകരരെ കൊല്ലാൻ അതിർത്തി കടക്കാൻ ഇന്ത്യ മടിക്കില്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല പ്രസ്താവനയെ ഉദ്ധരിച്ചാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. 

ഏപ്രിൽ 5 ന് ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യ പാക്കിസ്ഥാനിൽ ഒന്നിലധികം കൊലപാതകങ്ങൾ നടത്തിയതായി ആരോപിച്ചിരുന്നു. എന്നാൽ ഈ അവകാശവാദത്തെ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു. കൊലപാതക ആരോപണത്തിൽ ഇന്ത്യ-പാക് തർക്കത്തിൽ ഇടപെടില്ലെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.