വിജയത്തിന്റെ ആവേശം നിറയുന്ന കഥയാണ് അശോക് കുമാർ മിത്തൽ (Ashok Kumar Mittal) എന്ന വ്യക്തിയുടേത്. ഇന്ത്യയിലെ ഏറ്റവും വലിയ സർവ്വകലാശാലകളിൽ ഒന്നായ Jalandhar’s Lovely Professional University യുടെ സ്ഥാപകനും, വൈസ് ചാൻസലറുമാണ് അദ്ദേഹം. അശോക് കുമാറിന്റെ പിതാവ്, ഒരു ഷോപ്പ് തുടങ്ങാനായി 500 രൂപ കടം വാങ്ങേണ്ടി വന്നയാളാണ്. ആ പരിമിതമായ പശ്ചാത്തലത്തിൽ നിന്ന് ഊതിക്കാച്ചിയ വിജയമാണ് ഇദ്ദേഹത്തിന്റേത്.

ജലന്ധർ സർവ്വകലാശാലയിൽ ആഭ്യന്തര-വിദേശ വിദ്യാർത്ഥികളടക്കം 35000 പേരാണ് പഠിക്കുന്നത്. യൂണിവേഴ്സിറ്റ് ഗ്രാന്റ്സ് കമ്മീഷൻ (UGC) അംഗീകരിച്ച നിരവധി പ്രോഗ്രാമുകളിൽ ഇവിടെ കോഴ്സുകൾ നടക്കുന്നു. ഏകദേശം 600 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന വിശാലമായ ക്യാംപസാണ് ഇവിടെയുള്ളത്. ഈ സ്വകാര്യ സർവ്വകലാശാലയിയ്ല‍ 5500 ആളുകൾ ജോലി ചെയ്യുന്നു. Lovely Professional University ഉൾപ്പെടുന്ന Lovely Groupന്റെ വാർഷിക വരുമാനം 1153 കോടി രൂപയാണ്. 

അശോക് മിത്തലിന്റെ പിതാവ് ബാൽദേവ് രാജ് മിത്തൽ ജലന്ധറിലെ ലവ്ലി സ്ട്രീറ്റിൽ ഒരു മധുരപലഹാരക്കട നടത്തുകയായിരുന്നു. പണമൊന്നും കയ്യിലില്ലാതിരുന്ന അദ്ദേഹം ഈ ഷോപ്പ് തുടങ്ങാൻ 1961ൽ 500 രൂപ ഒരു സുഹൃത്തിനോട് കടമായി വാങ്ങുകയായിരുന്നു. 1969 ആയപ്പോഴേക്കും അദ്ദേഹം പഞ്ചാബിൽ മൂന്ന് ഷോപ്പുകൾ തുറന്നു. ഇന്ന് മിത്തൽ കുടുംബത്തിന് ജലന്ധറിൽ മാത്രം 10 സ്വീറ്റ് ഷോപ്പുകൾ സ്വന്തമായിട്ടുണ്ട്. ജലന്ധറിന് സമീപപ്രദേശങ്ങളിലേക്കും ബേക്കറി ബിസിനസ് വ്യാപിപ്പിച്ചു.

മിത്തൽ കുടുബം 1996ൽ മാരുതി ഡീലർഷിപ്പ് സ്വന്തമാക്കി. Lovely Auto എന്ന ഡീലർഷിപ്പിന് ഇന്ന് ജലന്ധറിലും, സമീപപ്രദേശങ്ങളിലുമായി 25 സ്റ്റോറുകളാണുള്ളത്. സമൂഹത്തിന് സംഭാവന നൽകുക എന്ന ഉദ്ദേശത്തോടെ പിന്നീടാണ് Lovely Professional University സ്ഥാപിക്കുന്നത്. 199ൽ പഞ്ചാബ് ടെക്നിക്കൽ സർവ്വകലാശാലയിൽ നിന്ന് രജിസ്ട്രേഷൻ നേടി. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ആരംഭിച്ചു.

തുടക്കകാലത്ത്, ലഡ്ഡു വിൽക്കുന്നവരൊക്കെ ഇപ്പോൾ ബിരുദങ്ങളും നൽകുന്നു എന്ന തരത്തിലുള്ള പരിഹാസം അശോക് കുമാറിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ പിന്തിരിയാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഇന്ന് ലോകമാകെയുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങളുമായി സർവ്വകലാശാലയ്ക്ക് സഹകരണമുണ്ട്.യുഎസ്,യുകെ, ആസ്ട്രേലിയ, കാനഡ, സിംഗപ്പൂർ, സ്വിറ്റ്സർലാൻഡ്, ബ്രസീൽ, ചൈന, സ്പെയിൻ, പോളണ്ട് തുടങ്ങിയ നിരവധി രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായിട്ടാണ് പങ്കാളിത്തം.