ഛത്തീസ്​ഗഡിൽ (Chhattisgarh) സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 18 നക്സലുകൾ കൊല്ലപ്പെട്ടു (Naxal Killed). കങ്കാറിലാണ് സൈന്യം നക്സൽ ഓപ്പറേഷൻ നടത്തിയത്.  മുതിർന്ന നക്സൽ നേതാവ് ശങ്കർ റാവുവിനേയും സൈന്യം വധിച്ചതായാണ് റിപ്പോർട്ട്. തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട നക്സൽ നേതാവാണ് ശങ്കർ റാവു.

ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യേ​ഗസ്ഥർക്ക് പരിക്കേറ്റു. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഐജി ബസ്തർ പി സുന്ദർ രാജ് അറിയിച്ചു. ഏഴ് എകെ 47 തോക്കുകളും മൂന്ന് ലൈറ്റ് മെഷീൻ ഗണ്ണുകളും ഉൾപ്പെടെ വൻ ആയുധശേഖരവും ഇവിടെ നിന്ന് കണ്ടെടുത്തു.

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് മേഖലയിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.