ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള കണ്ടെയ്‌നർ കപ്പലിൽ ഉണ്ടായിരുന്ന 17 ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ ഇറാജ് ഇലാഹി ചൊവ്വാഴ്ച ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. കപ്പലിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അവർക്ക് എപ്പോൾ വേണമെങ്കിലും കപ്പൽ വിടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പേർഷ്യൻ ഗൾഫിലെ കാലാവസ്ഥ നല്ലതല്ലെന്നും കാലാവസ്ഥ തെളിഞ്ഞാൽ കപ്പലിലുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കുമെന്നും ഇറാൻ പ്രതിനിധി അറിയിച്ചു.

ചരക്കുകപ്പലില്‍ ആകെ 25 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 17 പേരും ഇന്ത്യക്കാരാണ്. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട്ടുകാരനായ പിവി ധനേഷ് എന്നിവരാണ് കപ്പലിലുള്ള മലയാളി ജീവനക്കാർ.