മോദി സർക്കാർ രാജ്യത്തെ മതേതരത്വത്തെയും ജനാധിപത്യത്തെയും തകർക്കുകയാണെന്നും ഈ ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും നിർണായകം ആണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാർലമെന്റിനെയും ജുഡീഷ്യറിയെയും ഇലക്ഷൻ കമ്മീഷനെയും എല്ലാം കേന്ദ്രസർക്കാർ രാഷ്ട്രീയ ഉപകരണങ്ങൾ ആക്കി മാറ്റിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു

“രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെങ്കിൽ മറ്റൊരു ഗവൺമെൻറ് കേന്ദ്രത്തിൽ അധികാരത്തിൽ വരണം മോദിയെയും ബിജെപിയെയും അധികാരത്തിൽ നിന്ന് തൂത്തെറിയാൻ എല്ലാ മതേതരത്വ ശക്തികളും ഒരുമിച്ചു നിൽക്കണം എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്”  യെച്ചൂരി പറഞ്ഞു