അട്ടപ്പാടിയിൽ ആദിവാസി ഊരിലെ 7 മാസം പ്രായമായ കുഞ്ഞ് ശ്വാസം മുട്ടലിനെത്തുടർന്ന് മരിച്ചു. ഷോളയൂർ കടമ്പാറ ഊരിലെ ദീപ – കുമാർ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽവെച്ച് ഇന്ന് പുലർച്ചെ ആയിരുന്നു മരണം. 

ശ്വാസംമുട്ടലിനെ തുടർന്നാണ് ഞായറാഴ്ച ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. രോഗം മൂർഛിച്ചതോടെ കോട്ടത്തറ താലൂക്കാശുപത്രിയിൽ എത്തിച്ചു. എന്നൽ അവിടെനിന്നും കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് കുഞ്ഞിൻ്റെ മരണം സംഭവിച്ചത്. മെഡിക്കൽ കോളേജിൽ എത്തിയിട്ടും കുഞ്ഞിൻ്റെ ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല