ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയെ ആക്രമിച്ച സംഭവത്തിൽ വിവരം നൽകുന്നവർക്ക് എൻടിആർ പോലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 

ആക്രമണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് എൻടിആർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കാഞ്ചി ശ്രീനിവാസ റാവു, ടാസ്‌ക് ഫോഴ്‌സ് അഡീഷണൽ ഡിസിപി ആർ ശ്രീഹരിബാബു എന്നിവരുമായി ബന്ധപ്പെടാമെന്ന് പോലീസ് അറിയിച്ചു.

ആക്രമണവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഫോൺ, വാട്ട്‌സ്ആപ്പ് വഴിയോ നേരിട്ടോ താഴെപ്പറയുന്ന വ്യക്തികളുമായി ബന്ധപ്പെടാം, വിവരം നൽകുന്നവരെ വെളിപ്പെടുത്തുന്നതല്ലെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു.