തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും ഹിന്ദു വിരുദ്ധ, മോദി വിരുദ്ധ മാധ്യമം കോട്ടയത്തെ മുത്തശ്ശി പത്രവും അതിന്റെ ചാനലുമാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. എങ്ങനെയും പപ്പുവിനെ പ്രധാനമന്ത്രി ആക്കണം. എന്നീട്ടുവേണം ബാക്കിയുള്ള ഇവജ്ഞലിസേഷന്‍ പൂര്‍ത്തിയാക്കാന്‍.
അതുകൊണ്ടു മുത്തശ്ശി മാധ്യമങ്ങളെ വിശ്വസിക്കരുത്. സെന്‍കുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മലയാളത്തിലെ ഏറ്റവും ഹിന്ദു വിരുദ്ധ, മോദി വിരുദ്ധ മാധ്യമം ഏതാണ്? കൈരളി? മീഡിയ വണ്‍? മാധ്യമം? ദേശാഭിമാനി?
അതൊന്നുമല്ല.
കോട്ടയത്തെ മുത്തശ്ശി പത്രവും അതിന്റെ ചാനലുമാണ്. എങ്ങനെയും പപ്പുവിനെ പ്രധാനമന്ത്രി ആക്കണം. എന്നീട്ടുവേണം ബാക്കിയുള്ള ഇവജ്ഞലിസേഷന്‍ പൂര്‍ത്തിയാക്കാന്‍.
അതുകൊണ്ടു മുത്തശ്ശി മാധ്യമങ്ങളെ വിശ്വസിക്കരുത്. യാതൊരു തത്വ ദീക്ഷയുമില്ലാത്ത ആക്രമണമാണ്. ചാനലില്‍ എല്ലാം മുഖമടച്ചു കിട്ടിയാലും അവസാനം മണിപ്പൂര്‍ കൊണ്ടുവരും. ഇവരുടെ ഇലക്ഷന്‍ പ്രവചനങ്ങളെയും ചാവട്ടുകൊട്ടയില്‍ എറിയുക. എല്ലാം പപ്പുവിനുവേണ്ടി മാത്രം. അതിനുവേണ്ടി വളച്ചൊടിക്കലും മുഖം മറക്കലും മുഖമുദ്രയാണ്.
ഇവരെ സൂക്ഷിക്കുക.