തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ചിക്കൻ കറി കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചതായി പരാതി. കാട്ടാക്കട നക്രാം ചിറയിലെ മയൂർ എന്ന ഹോട്ടലിലാണ് നാലംഗ സംഘം ആക്രമണം നടത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഹോട്ടലിലെ 2 ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.