2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ രാജ്യത്തിനായി വലിയ പദ്ധതികളുണ്ടെന്ന് പറയുമ്പോൾ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ആരെയും ഭയപ്പെടുത്താനോ അടിച്ചമർത്താനോ ഉദ്ദേശിച്ചല്ല, മറിച്ച് 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് തൻ്റെ പരാമർശങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

തനിക്ക് വലിയ പദ്ധതികളുണ്ടെന്ന് പറയുമ്പോൾ ആരും പേടിക്കേണ്ടതില്ലെന്നും ആരെയും ഭയപ്പെടുത്തുന്നതിനോ ഓടിക്കുന്നതിനോ വേണ്ടിയല്ല, രാജ്യത്തിൻ്റെ സമഗ്രമായ വികസനത്തിന് വേണ്ടിയാണ് താൻ തീരുമാനങ്ങളെടുക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോദി.

വികസിത ഇന്ത്യയ്ക്കായുള്ള (2047 വിക്ഷിത് ഭാരത് ) തൻ്റെ പദ്ധതിയും പ്രധാനമന്ത്രി വെളിപ്പെടുത്തി. അതിനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി തുടരുകയാണെന്നും പറഞ്ഞു. ‘ഞാൻ കഴിഞ്ഞ രണ്ട് വർഷമായി 2047ന് വേണ്ടി പ്രവർത്തിക്കുകയാണഅ. അതിനായി, രാജ്യത്തുടനീളമുള്ള ആളുകളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞാൻ തേടി. ഇന്ത്യയെ എങ്ങനെ കാണണം എന്നതിനെക്കുറിച്ച് 15 ലക്ഷത്തിലധികം ആളുകളിൽ നിന്ന് നിർദ്ദേശങ്ങൾ  ഞാൻ സ്വീകരിച്ചു.” അദ്ദേഹം പറഞ്ഞു.