കേരളാ കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് (KCMS) പ്രസിഡന്റ് ആയി റവ. സി. ഡോ. ആര്‍ദ്ര SIC, വൈസ് പ്രസിഡന്റ് ആയി റവ. ഫാ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ OCD എന്നിവര്‍ പാലാരിവട്ടം പിഒസിയില്‍ വച്ചുനടന്ന കെസിബിസി കെസിഎംഎസ് സംയുക്ത യോഗത്തില്‍ വച്ച് ചുമതല ഏറ്റെടുത്തു. ഫാ. ജോസ് അയ്യങ്കനാല്‍ MST, ബ്ര. വര്‍ഗീസ് മഞ്ഞളി CST, സി. മരിയ ആന്റോ CMC, സി. ലിസി CTC എന്നിവരാണ് പുതിയ കെസിഎംഎസ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍.

ദൈവദാസന്‍ മാര്‍ ഇവാനിയോസ് സ്ഥാപിച്ച ക്രിസ്ത്വാനുകരണ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആണ് സി. ഡോ. ആര്‍ദ്ര SIC. KCMS പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരു സന്യാസിനി നിയോഗിക്കപ്പെടുന്നത് ഇതാദ്യമായാണ്.