തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ 25 പ്രതികളില്‍ നിന്ന് 125.84 കോടി ഈടാക്കാന്‍ നടപടി തുടങ്ങി. സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടറാണ് നടപടി ആരംഭിച്ചത്. 20 മുന്‍ ഡയറക്ടര്‍മാരില്‍ നിന്നും മുന്‍ സെക്രട്ടറി, മുന്‍ മാനേജര്‍, മുന്‍ അക്കൗണ്ടന്റ് എന്നിവര്‍ ഉള്‍പ്പടെ അഞ്ച് പേരില്‍ നിന്നുമാണ് തുക ഈടാക്കുക.

റവന്യൂ ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ച് ഉത്തരവിറക്കി. പട്ടികയിലുള്ള 2 പേര്‍ മരിച്ചതിനാല്‍ ഇവരുടെ അവകാശികളെ കക്ഷി ചേര്‍ത്ത് പണം ഈടാക്കുമെന്നാണ് വിവരം. ബാങ്കില്‍ തട്ടിപ്പ് നടന്ന 2011 മുതല്‍ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക.