വാഷിംഗ്ടണ്‍: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാലിഫോര്‍ണിയയിലെ പരിപാടിക്കിടെ ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം. രാഹുല്‍ സംസാരിക്കുന്നതിനിടെ സദസിലിരുന്ന പ്രതിഷേധക്കാര്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു.
പോലീസ് എത്തി ഇവരെ നീക്കിയ ശേഷമാണ് പരിപാടി തുടര്‍ന്നത്. അതേസമയം എല്ലാവരോടും സഹിഷ്ണുത പുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പറഞ്ഞാണ് രാഹുല്‍ പ്രതിഷേധത്തെ നേരിട്ടത്.